ഒമാന്റെ സുൽത്താൻ ഖാബൂസ് വിട വാങ്ങി.

11

ഒമാൻ എന്ന ഗൾഫ് രാജ്യത്തെ ആധുനികതയുടെ പച്ചപ്പിലേക്ക് നയിച്ച ദീർഘ വീക്ഷണ പാടവമുള്ള ഭരണാധികാരിയും മേഖലയിൽ സമാധാനത്തിനായി നിരന്തരം പ്രവർത്തിച്ചുവരികയുമായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു . 79 വയസ്സായിരുന്നു .

രാജ്യം മുഴുവൻ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം . 40 ദിവസം പതാക പകുതി താഴ്‌ത്തിക്കെട്ടും.ദീർഘ കാലത്തെ രോഗ ചികിത്സ നടപടികൾക്ക് ശേഷം ഇന്നലെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത് . അടുത്ത ഭരണാധികാരി ആരെന്നു വ്യക്തമായിട്ടില്ല