അബുദാബി പോലീസ് വാഹന നിയമങ്ങൾ കർശനമാക്കുന്നു

അബുദാബി: ജനുവരി 15 മുതൽ അബുദാബി പോലീസ് വാഹന നിയമങ്ങൾ കർശനമാക്കുന്നു. നിയമലംഘകരെ കണ്ടെത്താൻ സ്മാർട്ട് റഡാറുകളും ക്യാമറകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചിരിക്കണം. ഇത് ലംഘിക്കുന്നവർക്ക് എസ് എം എസ് ലഭിക്കും. അവഗണിച്ച് യാത്ര തുടർന്നാൽ പിഴ ഈടാക്കും. 400 ദിർഹം പിഴയും ലൈസൻസിൽ ബ്ലാക്ക് മാർക്കുമാണ് ശിക്ഷ.

സ്പീഡ് ട്രാക്കിൽ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തത് അപകടകാരണമാകും. മുന്നിലുള്ള വാഹനത്തിൻറെ തൊട്ടുപിന്നിലെത്തി ലൈറ്റ് അടിച്ച് അക്ഷമ കാട്ടുന്നതും പെട്ടെന്ന് ട്രാക്ക് മാറ്റുന്നതും അപകടമാണ്. 100 കിലോമീറ്റർ വേഗതയുണ്ടെങ്കിൽ മുന്നിലുള്ള വാഹനവുമായി 56 മീറ്റർ അകലം പാലിക്കുന്നതാണ് സുരക്ഷിതം.