അബുദാബിയിൽ വാഹനാപകടം :  മലയാളി ഉൾപ്പടെ നാലുപേർ മരിച്ചു

അബുദാബി: അബുദാബിയിലെ അൽ റഹ്ബ മാളിനടുത്ത് 7 കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ നാലു പേർ മരിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ സ്വദേശി ടോമി കുഞ്ഞുവാണ് (52) മരിച്ച മലയാളി. അബുദാബിയിലെ റൂഹ് അൽ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ് ടോണി. മാലിദ്വീപിൽ അധ്യാപകനായിരുന്ന ഇദ്ദേഹം ഓഗസ്റ്റിലാണ് അബുദാബിയിൽ എത്തിയത്. സഹപ്രവർത്തകരോടൊപ്പം സ്കൂളിലേക്ക് പോകവേ രാവിലെ 7.30നാണ് അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

കശ്മീർ സ്വദേശി ഷിറാസ് അൽ ഉസ്മാൻ, തമിഴ്നാട് സ്വദേശി വസന്തകുമാർ, സിംബാബ്വേ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവർ.