കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കണ്ണുക്കര: കോഴിക്കോട് വടകര കണ്ണുക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കല്ലൂര്‍ ശിവക്ഷേത്രം മേല്‍ശാന്തിയായ ഇരിങ്ങാലക്കുട ചേലൂര്‍ എക്കാട്ട് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയും ഭാര്യയും മകനുമാണ് മരിച്ചത്. രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് പോകവേയുമാണ് മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം . ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനയുടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്.