മക്കയിൽ ഉംറ തീർഥാടകർക്ക് നേരെ കാർ പാഞ്ഞുകയറി: മലപ്പുറം സ്വദേശിനി മരിച്ചു

6

റിയാദ്: മക്കയിൽ ഉംറ തീർഥാടകർക്ക് നേരെ കാർ പാഞ്ഞുകയറി. സംഭവത്തിൽ മലപ്പുറം കോഡൂർ സ്വദേശിനി ജമീല (55) മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജബലുന്നൂറിൽ ഹിറാ ഗുഹ സന്ദർശിച്ചു മടങ്ങുകയായിരുന്ന സംഘത്തിലേക്ക് എതിർദിശയിൽ നിന്ന് നിയന്ത്രണം തെറ്റി വന്ന കാർ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. എടത്തടത്തിൽ മുഹമ്മദ് കുട്ടിയാണ് ജമീലയുടെ ഭർത്താവ്. മക്കൾ : സുഹൈൽ, ബുഷ്റ