ഇമറാത്തി മത്സ്യത്തൊഴിലാളി 350 കിലോ ഭാരമുള്ള സ്രാവിനെ പിടിച്ചു

ഫുജൈറ: 350 കിലോ ഭാരമുള്ള സ്രാവിനെ പിടിച്ച് ഇമറാത്തി മത്സ്യത്തൊഴിലാളിയായ ഈദ് അഹമ്മദ് സുലൈമാൻ.

എന്നത്തെയും പോലെ ഒരു ദിവസമായിരുന്നു അന്നും. പക്ഷേ ഭാരമുള്ളത് എന്തോ ചൂണ്ടയിൽ കുടുങ്ങിയതുപോലെ സുലൈമാന് തോന്നി. നോക്കിയപ്പോൾ ഒരു ഭീമൻ സ്രാവ് !. ”എനിക്ക് എൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല” സുലൈമാൻ പറയുന്നു. “നാളുകളുടെ കാത്തിരിപ്പിനു ശേഷം ടീമിൻറെ സഹായത്തോടുകൂടി 350 കിലോ ഭാരമുള്ള ഒരു വലിയ മത്സ്യത്തെ പിടിക്കാൻ ഞങ്ങൾക്ക് സാധിച്ചു”.

താൻ പിടിച്ച ഭീമൻ സ്രാവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ സുലൈമാൻ പങ്കുവെച്ചു.