ബഹറൈന്‍ സിറ്റി സെന്‍റില്‍ തീ പിടിച്ചു

9

മനാമ: ബഹറൈന്‍ സിറ്റി സെന്‍റില്‍ തീ പിടുത്തം. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റ്റോറന്‍റിന്‍റെ ചിമ്മിനിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് വരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളില്‍ നിന്ന് മുഴുവന്‍ ആളുകളേയും സുരക്ഷ മുന്‍നിര്‍ത്തി ഒഴിപ്പിച്ചു.

6 വണ്ടികളും 27 സേനാംഗങ്ങളും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണ് തീ അണച്ച് കൊണ്ടിരിക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല