ബഹ്‌റൈനിൽ കെഎംസിസി സംഘടിപ്പിച്ച ബഹുജന സംഗമം ശ്രദ്ധേയമായി

മനാമ: ബഹ്റൈൻ കെ എം സി സി ഹിദ്ദ് അറാദ് ഖലാലി ഏരിയ ഹിദ്ദ് പോലീസ് സ്റ്റേഷനു സമീപത്തെ അബ്ദുൽ ഗഫ്ഫാർ മജ്ലിസിൽ മുസ്ലിം യൂത്ത് ലീഗ് ദേശിയ ഉന്നതാധികാര സമിതിയംഗം ഷിബു മീരാൻ സാഹിബിനെ പങ്കെടുപ്പിച്ച് നടത്തിയ പ്രവർത്തനോദ്ഘാടന സംഗമവും സമകാലിക പ്രസക്തമായ സംഭവ വികാസങ്ങൾ വിശദീകരിച്ചുള്ള പ്രഭാഷണ സദസ്സും  സ്ത്രീകളടക്കമുള്ളവരുടെ  ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

വിവാദ പൗരത്വ ഭേദഗതിക്കെതിരെ ഭരണ ഘടനാ ദത്തമായ രീതിയിൽ പുതിയൊരു ജനാധിപത്യ പ്രതിഷേധ ഗാഥ രചിക്കാനും പ്രവാസ സമൂഹത്തിന്റെ ജിജ്ഞാസയും ആകുലതയും ഭാരത സർക്കാരധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വരാനും ഉതകും വിധമായി അറാദ്,ഹിദ്ദ്,ഖലാലി കെ എം സി സി സംഘടിപ്പിച്ച ബഹു ജന സഗമം .

പൗരത്വ സമത്വം,സാമൂഹ്യ സാഹോദര്യം , സഹിഷ്ണുത, സർവ്വ മത സൌഹാർദ്ദം, രാഷ്ട്ര ഭദ്രത,പൂർവ്വോപരി വിവാദ പൌരത്വ ഭേദഗതി നിയമ നിരാകരണ പ്രതിജ്ഞയുമായി ഭരണ ഘടനാ ദത്തമായ സമരത്തിലേർപ്പെട്ട ദേശാഭിമാനികളായ ഇന്ത്യൻ ജന കോടികൾക്ക് വേണ്ടി പവിഴ  ദ്വീപിലെ ഇന്ത്യൻ പ്രവാസ സമൂഹവും  തികഞ്ഞ ഐക്യദാർഢ്യവും അഭിവാദ്യവും നേരുകയാണെന്ന് സംഘാടകർ അറിയിച്ചു. പ്രസിഡണ്ട് ഇബ്റാഹീം ഹസൻ പുറക്കാട്ടിരിയുടെ അദ്ധ്യക്ഷതയിൽ സംഗമം എസ് വി ജലീൽ ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യൻ പര്യടനത്തിനിടെ ഇവിടെയെത്തിയ മുഖ്യ പ്രഭാഷകൻ    ഷിബു മീരാൻ ആനുകാലിക വിഷയങ്ങൾ വിശദീകരിച്ച് പ്രസംഗിച്ചു.

സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ ടി ടി അബ്ദുല്ല മൊകേരി, ഫാസിൽ പേരാമ്പറ, സമീഹ് അത്തോളി സോളാർ, ആസിഫ് ഖലാലി,ടി കെ റാഷിദ് കണ്ണൂർ എന്നിവർ ഫണ്ടുദ്ഘാടനവും ഷാളണിയിക്കൽ ചടങ്ങും നിർവ്വഹിച്ചു. യൂസുഫ് സമാഹീജ് സ്വാഗതവും ഹാരിസ് മുണ്ടേരി നന്ദിയും പറഞ്ഞു.