ബഹ്റൈനിലേക്കുള്ള വിസാനിരക്കിൽ വൻ വെട്ടിച്ചുരുക്കൽ

മനാമ: ബഹ്റൈനിലേക്കുള്ള വിസാനിരക്കിൽ വൻ വെട്ടിച്ചുരുക്കൽ. 2020 ജനുവരി മുതൽ 50 ശതമാനത്തോളം കുറവ് തുകയേ രാജ്യത്തേക്കുള്ള പ്രീ എൻട്രി വിസയ്ക്ക് നൽകേണ്ടതുള്ളൂ. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാനുള്ള നടപടികളുടെ ഭാഗമാണിത്.
85 ബഹ്‌റൈൻ ദിനാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 40 ദിനാർ മതിയാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തേക്കുള്ള വിസയുടെ നിരക്ക് 170 ബഹ്‌റൈൻ ദിനാറിൽ നിന്ന് 60 ആക്കിയിട്ടുണ്ട്.
ടൂറിസ്റ്റുകളെ ആകർഷിക്കാനായി നടത്തിവരുന്ന നിരവധി പരിപാടികളുടെ ഭാഗമാണ് ഇതും. കഴിഞ്ഞയാഴ്ചയാണ് മനാമയെ 2020 ലെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. പുതിയ പാസ്പോർട്ട് ഇൻഡക്സ് പ്രകാരം 71 രാജ്യങ്ങളിലുള്ളവർക്ക് വിസ ഇല്ലാതെ ബഹ്റൈനിൽ പ്രവേശിക്കാം.