സമാധാനം പാലിക്കാൻ നിർദേശം നൽകി സൗദി

റിയാദ് :ഇറാന്‍‌ സൈനിക ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ ആസ്വാരസ്യം കൂടുതല്‍ വഷളാകാതിരിക്കാന്‍ സമാധാനം പാലിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി. നിലവിലെ സാഹചര്യം കലുഷിതമാണ്. ഇത് ആഗോള തലത്തില്‍ തന്നെ പ്രത്യാഘാതമുണ്ടാക്കും. അതിനാല്‍ എല്ലാ വിഭാഗവും ജാഗ്രത പാലിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍‌ ബിന്‍ ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.