നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു

ദുബായ്: മറീനയിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നിരവധി ബോട്ടുകൾ നിരന്ന് കിടന്നവയിൽ ഒരെണ്ണത്തിലാണ് തീപിടിച്ചത്. ആ സമയത്ത് ഉണ്ടായ കനത്ത കാറ്റ് പരിഭ്രാന്തി പടർത്തി. എന്നാൽ യഥാസമയം രക്ഷാപ്രവർത്തനം നടത്താൻ സിവിൽ ഡിഫൻസിന് സാധിച്ചു. കത്തിയ ബോട്ട് സിവിൽ ഡിഫൻസ് കെട്ടിവലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിട്ടുണ്ട്. അപകടത്തിന് കാരണം ലഭ്യമായിട്ടില്ല.