ബുർജ് അറബിന് സമീപം ബോട്ടിൽ തീപിടുത്തം

യുഎഇ: ദുബായിൽ ബുർജ് അറബിനു സമീപം ഒരു ബോട്ടിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബീച്ചിന്റെ തീരത്തുനിന്ന് അല്പം അകലെയുള്ള ബോട്ടിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും മറ്റ് ബോട്ടുകളും സ്ഥലത്തേക്ക് പായുന്നതിൻറെ ചിത്രങ്ങളും കാണാം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.