ബർദുബായിൽ രണ്ടു വയസ്സുകാരി കാറിടിച്ചു മരിച്ചു

ദുബായ്: ബർദുബായിൽ റോഡിലേക്ക് ഓടിക്കയറിയ രണ്ടു വയസ്സുകാരി കാറിടിച്ച് മരിച്ചു. ഒരു ഹോട്ടലിനു മുന്നിൽ നിന്നും മാതാപിതാക്കളോടൊപ്പം നടന്നുവരികയായിരുന്ന കുട്ടി പെട്ടെന്ന് റോഡിലേക്ക് എടുത്തു ചാടുകയായിരുന്നു. കാർ ഡ്രൈവറിന് പെട്ടെന്ന് നിർത്താൻ കഴിയാതെ വരികയും കാർ കുട്ടിയുടെ മേൽ കയറുകയും ചെയ്തു. ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജനത്തിരക്കുള്ള സ്ഥലങ്ങളിലും റോഡുകളിലും മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു.