ഇനി സൗദിയിലെ സ്കൂളുകളിൽ  ചൈനീസ് ഭാഷയും

ജിദ്ദ: സൗദിയിലെ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്നു. ‘വരൂ നമുക്ക് ചൈനീസ് പഠിക്കാം’ എന്ന പേരിൽ സ്കൂളുകളിൽ ചൈനീസ് പഠിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കും. കഴിഞ്ഞവർഷം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൈന സന്ദർശിച്ചപ്പോഴുണ്ടാക്കിയ കരാർ പ്രകാരമാണിത്. ആദ്യ ഘട്ടമായി പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.1166 പുസ്തകങ്ങൾ ഓരോ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു.