തണുപ്പ് കാരണം വീടിനുള്ളിൽ തീ കായുന്നവർക്ക് മുന്നറിയിപ്പ്

11

അബുദാബി: തണുത്ത കാലാവസ്ഥയെ നേരിടാൻ വീടുകൾക്കുള്ളിൽ വിറകും കരിയും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അബുദാബി പോലീസ് നിർദ്ദേശിച്ചു.

“അമിതമായ പുക ശ്വാസംമുട്ടലിന് കാരണമായേക്കാം, തീ പടരാൻ സാധ്യതയുമുണ്ട്, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ,” പോലീസ് പറഞ്ഞു.

ചില കുടുംബങ്ങൾ തണുത്ത കാലാവസ്ഥയിൽ വീടുകൾ ചൂടാക്കാൻ വിറകും കരിയും ഉപയോഗിക്കുന്നത് കണ്ടു, അവ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അബുദാബി പോലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.