കൊറോണ വൈറസ് യുഎഇയിലും.

ദുബായ് : ചൈനയിൽ നിന്ന് ആരംഭം കുറിച്ച് ലോകം മുഴുവൻ ഭീതിയോടെ കാണുന്ന കൊറോണ വൈറസ് യുഎഇയിലും. യുഎഇയിൽ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് യുഎഇയിലേക്ക് വന്ന കുടുംബത്തിൽ നിന്നുള്ളയാൾക്കാണ് കൊറോണ വൈറസ് റിപ്പോർട്ട്‌ സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് .