യുഎഇയിൽ കൊറോണ വൈറസ് ബാധിതരായ ചൈനീസ് കുടുംബം രണ്ടാഴ്ചകൾക്ക് ശേഷം   ആശുപത്രി വിടും

10

ദുബായ്: യുഎഇയിൽ കൊറോണ വൈറസ് ബാധിതരായ ചൈനീസ് കുടുംബം രണ്ടാഴ്ചകൾക്ക് ശേഷം ആശുപത്രി വിടുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ഇപ്പോൾ കുടുംബാംഗങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടുവെന്നും ആവശ്യമായ എല്ലാ വൈദ്യ സഹായങ്ങളും നൽകുന്നുണ്ടെന്നും പതിനാല് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നും ഡോ. ഹുസൈൻ അൽ റാൻഡ് അറിയിച്ചു. ഡിസ്ചാർജ്നുശേഷം യുഎഇയിലേക്കോ ചൈനയിലേക്കോ പോകുന്ന കാര്യം അവർക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.