കൊറോണ ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി

അബഹ: സൗദിയിൽ കൊറോണ ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇവരെ ജനറൽ വാർഡിലേക്ക് മാറ്റിയതായി റിപ്പോർട്ട്. നിലവിൽ കൊറോണ ബാധയുമായി ബന്ധപ്പെട്ട് ഒരാൾപോലും നിരീക്ഷണത്തിലില്ലെന്ന് കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗം അഷറഫ് കുറ്റിച്ചൽ പറഞ്ഞു. മുൻപ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മുപ്പതോളം പേരിൽ ആർക്കും കൊറോണ ഉള്ളതായി കണ്ടെത്തിയില്ല.

കൊറോണ ബാധിച്ച നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.