കനത്ത മഴയിൽ യുഎഇയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ

ഒമാൻ : യുഎഇയിലെ കനത്ത മഴയിൽ റാസൽഖൈമയിൽ നിന്ന് കാണാതായ ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെത്തിയതായി റാസൽഖൈമ പോലീസ് അറിയിച്ചു. പോലീസും ഒമാനിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമും സഹകരിച്ച് നടത്തിയ തിരച്ചിലിലാണ് ആറ് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. ഗംദ ബീച്ചിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സ്പോൺസർ തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിയുകയും മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.