വ്യാജ ഇഖാമകള്‍ നിര്‍മിച്ച് വില്‍പന: 2 പേർ അറസ്റ്റിൽ

റിയാദ്: വ്യാജ ഇഖാമകള്‍ നിര്‍മിച്ച് വില്‍പന നടത്തിയ രണ്ട് വിദേശികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വ്യാജ ഇഖാമകള്‍ ഇവരില്‍ നിന്ന് പൊലീസ് സംഘം പിടിച്ചെടുത്തു. റിയാദിലെ ദഹറതുലബന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടുപേരും സുഡാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.