സൗദിയിൽ വ്യാജ ലേഡി ഡോക്ടറെ പിടികൂടി

ഹായിൽ: സൗദി ഹായിലിലെ ആരോഗ്യ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന വിദേശിയായ വ്യാജ ലേഡി ഡോക്റ്ററെ ആരോഗ്യ മന്ത്രാലയം പിടികൂടി. ലൈസൻസില്ലാതെ ഇവർ ചർമരോഗ വിദഗ്ധയായി ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. നിയമാനുസൃത നടപടികൾക്കായി ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.