കേരളത്തിൽ ഫെബ്രുവരി 4ന് സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തു. മിനിമം ബസ് ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകൾ ഉന്നയിക്കുന്നത്. സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി വർധിപ്പിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ലെന്നും കൺസിഷൻ നൽകുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.