സൗദിയിൽ മത്സ്യ മാർക്കറ്റുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി

ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള മത്സ്യമാർക്കറ്റുകളിൽ നിരവധി നിയമലംഘനങ്ങൾ നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനകളിൽ പഴകിയ മത്സ്യങ്ങളും ചെമ്മീനും വില്പനയ്ക്ക് വയ്ക്കൽ, മോശം രീതിയിൽ അവ സൂക്ഷിക്കൽ, ബിനാമി ബിസിനസ്, വാണിജ്യ വഞ്ചന എന്നീ നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ ഇനത്തിലുള്ള 735 കിലോ മത്സ്യം പരിശോധനയിലൂടെ പിടിച്ചെടുത്ത് നശിപ്പിച്ചതായി പരിസ്ഥിതി, ജല,കൃഷി മന്ത്രാലയ ശാഖ മേധാവി അമീർ അൽ മുതൈരി പറഞ്ഞു.