ദേശീയ ഫുട്ബോൾ ടീമംഗമായിരുന്ന ഖമീസ് അൽ ദോസരി അന്തരിച്ചു

8

റിയാദ്: സൗദിയിലെ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്ന ഖമീസ് അൽ ദോസരി (46) അന്തരിച്ചു. 1998, 2002 ലോകകപ്പ് ഫുട്ബോളിൽ ദോസരി സൗദിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.1996 ലെ സമ്മർ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്. അൽ ഹിലാൽ, അൽ ഇത്തിഹാദ് ക്ലബ്ബുകളുടെ താരമായിരുന്നു ദോസരി. മിഡ്ഫീൽഡിൽ തിളങ്ങിയ താരം 105 കളികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്