ഒമാനിൽ വിദേശി ജനസംഖ്യ കുറയുന്നു.

7

മസ്കറ്റ്: ഒമാനിൽ വിദേശി ജനസംഖ്യ കുറയുന്നു.2019 ഡിസംബറിലെ കണക്കനുസരിച്ച് 1, 721, 035 വിദേശികളാണ് രാജ്യത്തുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് കുറവ്. ഒരു വർഷത്തിനിടെ 66,412 വിദേശികളുടെ കുറവാണുണ്ടായത്. 2015 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറവ് ജനസംഖ്യയാണ് ഇപ്പോൾ രാജ്യത്തുള്ളത്. നിലവിൽ രാജ്യത്ത് 6,20, 650 ഇന്ത്യക്കാരുണ്ട്. നാഷണൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടത്.