ജനുവരി 15 മുതൽ ദുബായിൽ ഹലാ ടാക്സി ഓടിത്തുടങ്ങും

ദുബായ്: ദുബായ് ആർ.ടി.എ ടാക്സി ബുക്കിങ് സേവനം ഹലാ ടാക്സിയിലേക്ക് മാറ്റുന്നു. ജനുവരി 15 മുതൽ ഹലാ ടാക്സി സേവനങ്ങൾ ലഭ്യമാകും. കരീം ആപ്പ് ഡൗൺലോഡ് ചെയ്തു ഹലാ ടാക്സി ബുക്ക് ചെയ്യാം. കയറുന്ന സ്ഥലവും ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലവും തിരഞ്ഞെടുക്കാം. 10 സെക്കണ്ടിനുള്ളിൽ ടാക്സി വരുമെന്ന ഉറപ്പു ലഭിക്കും. മൂന്നര മിനിറ്റിനുള്ളിൽ ടാക്സി അരികിലെത്തും. ആപ്പിലൂടെ ടാക്സി കൂലി കാണാനാകും. ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കരീം ആപ്പിലേക്ക് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തു പണമടയ്ക്കാനും സാധിക്കുമെന്ന് ആർ ടി എ അറിയിച്ചു.