കനത്ത മഴ : ഒമാനിൽ സ്കൂളുകൾക്ക് അവധി

6

മസ്കറ്റ്: ഒമാനിലും പെരുമഴ. സമീപ കാലത്തെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് ലഭിച്ചത്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പെരുമഴയെ തുടർന്ന് മസ്കറ്റിലെ സ്കൂളുകൾക്ക് അവധി നൽകി. ചില സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ കുട്ടികളെ തിരിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് സന്ദേശമയച്ച ശേഷം ക്ലാസുകൾ അവസാനിപ്പിച്ചു. മസ്കറ്റ് നഗരത്തിൽ 42.8 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.