‘ഹോപ്’ ജൂലൈയിൽ വിക്ഷേപിക്കുമെന്ന് യുഎഇ 

26

ദുബായ്: യു എ ഇ യുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ‘ഹോപ്’ ജൂലൈയിൽ വിക്ഷേപിക്കാൻ തീരുമാനമായി. വാഹനത്തിന്റെ ലോഹഭാഗത്ത് “പ്രത്യാശയുടെ ശക്തി, ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയുന്നു” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ലോഹഭാഗത്ത് ഒപ്പിട്ടു.

രണ്ട് വർഷത്തിലൊരിക്കൽ ചൊവ്വ ഭൂമിയോട് അടുത്തുവരുന്ന സമയം നോക്കിയാണ് വിക്ഷേപണം. താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ‘ഹോപ്’ വിക്ഷേപിക്കുന്നത്. 150 ലേറെ ശാത്രജ്ഞരും എൻജിനിയർമാരും ഗവേഷകരുമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.