വിഷവാതകം ശ്വസിച്ച് ദുബായിൽ വീട്ടുജോലിക്കാർ മരിച്ചു

ദുബായ്: ബർദുബായ് വില്ലയിലെ ഏഷ്യൻ വീട്ടുജോലിക്കാർ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ച് മരിച്ചു. രാത്രി തണുപ്പകറ്റാൻ മുറിയിൽ കരി കത്തിച്ചുവെച്ച് ഉറങ്ങാൻ കിടന്നതാണ് ഇവർ. ജനലുകളും വാതിലുകളും അടച്ചിരുന്നതിനാൽ വായുസഞ്ചാരം കുറഞ്ഞ് മുറിക്കുള്ളിൽ കാർബൺമോണോക്സൈഡ് വാതകം നിറഞ്ഞു. രാവിലെ പതിവ് സമയത്ത് എഴുന്നേൽക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു. പാരാമെഡിക്കൽ ജീവനക്കാർ എത്തി മരണം സ്ഥിരീകരിച്ചു.

കാർബൺ മോണോക്സൈഡ് വാതകം ഏറ്റവും അപകടകാരിയായ കൊലയാളിയാണെന്നും ഇത് ശ്വാസകോശത്തിൽ നിറയുമ്പോൾ വേദനയില്ലാതെ നിശബ്ദമായി മരണപ്പെടുന്നുവെന്നും കേണൽ അഹമ്മദ് അൽ മാരി പറഞ്ഞു. ഇതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണത്തിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.