ജിദ്ദയിൽ ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ ബാങ്ക് ഓഫ് ചൈന ശാഖ തുറക്കുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ബാങ്കായ ചൈനയിലെ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന (എ.സി.ബി.സി) ജിദ്ദയിൽ ശാഖ തുറക്കുന്നു. സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്വിങ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിയിൽ എ. സി. ബി. സി തുറക്കുന്ന രണ്ടാമത്തെ ശാഖയാണ് ജിദ്ദയിലേത്. ആദ്യ ശാഖ 2015ൽ റിയാദിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ചൈന-സൗദി നയതന്ത്ര ബന്ധത്തിന് 30 വർഷം തികയുകയാണ്.