കാറിനുള്ളിൽ മുത്തശ്ശിയെ പൂട്ടിയിട്ട് ജീവനോടെ കത്തിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

5

അബുദാബി: അബുദാബിയിൽ കാറിനുള്ളിൽ മുത്തശ്ശിയെ പൂട്ടിയിട്ട് ജീവനോടെ കത്തിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാം എന്ന വാഗ്ദാനത്തിൽ മുത്തശ്ശിയെ കാറിൽ കയറ്റി അൽ വത്ബയിലുള്ള അവരുടെ പഴയ വീട്ടിലേക്ക് കൊണ്ടുപോയി. ഇയാൾ കാറിൽ ഗ്യാസ് സിലിണ്ടർ കരുതിയിരുന്നു. പിന്നീട് കത്താൻ പാകത്തിന് ഗ്യാസ് സിലിണ്ടർ തുറന്നു വച്ച ശേഷം വൃദ്ധയെ കാറിൽ അടച്ചിട്ടു. ശേഷം ഇയാൾ ദൂരെ മാറി നിന്ന് വീക്ഷിച്ചു. കാറിൽ തീപടർന്നു വൃദ്ധ അലറി വിളിച്ചപ്പോൾ ആളുകൾ ഓടി കൂടുമെന്ന് ഭീതിയിൽ ഇയാൾ തന്നെ വന്ന ഡോർ തുറക്കുകയായിരുന്നു. അപ്പോഴേക്കും വൃദ്ധയുടെ മുഖം, ചെവി, തല, കഴുത്ത്, വിരലുകൾ എന്നിവയെല്ലാം രണ്ടും മൂന്നും ഡിഗ്രി പൊള്ളലേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

മന്ത്രവാദത്തിലൂടെ തന്നെ സ്ത്രീയാക്കി മാറ്റാൻ മുത്തശ്ശി ശ്രമിച്ചുവെന്നാണ് ഇയാളുടെ ആരോപണം. അതിനാൽ താൻ കൊല്ലാൻ ശ്രമിച്ചുവെന്ന കുറ്റസമ്മതവും നടത്തി. അബുദാബി കോടതി ഇയാൾക്ക് മൂന്ന് വർഷം ജയിൽശിക്ഷയും 50,000 ദിർഹം നഷ്ടപരിഹാരവും വിധിച്ചു.