റിയാദിലെ കിംഗ് ഖാലീദ് അന്താരാഷ്ട്ര എയർപോർട്ടിൽ ഇൻററാക്ടീവ് വാട്സ്ആപ്പ് സേവനം

റിയാദ്: വിമാന സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഇൻററാക്ടീവ് വാട്സ്ആപ്പ് സേവനവുമായി റിയാദിലെ കിംഗ് ഖാലീദ് അന്താരാഷ്ട്ര എയർപോർട്ട്. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഇൻററാക്ടീവ് വാട്സ്ആപ്പ് സേവനം ആരംഭിക്കുന്നതെന്ന് കിംഗ് ഖാലിദ് ഇൻറർനാഷണൽ എയർപോർട്ട് ട്വിറ്ററിൽ കുറിച്ചു.