യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾക്ക് നാളെ അവധി

11

ദുബായ്: 71 -ആമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ചില ഇന്ത്യൻ സ്കൂളുകൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിൽ ക്ലാസ്സുകൾ റദ്ദാക്കിയെങ്കിലും റിപ്പബ്ലിക് ദിനത്തിൻറെ ബഹുമാനാർത്ഥം ആഘോഷം നടത്തും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഖ്യാതിഥിയാകും. രണ്ടായിരത്തിലധികം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാർജയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ” ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ഞായറാഴ്ച അവധി ദിവസമായി പ്രഖ്യാപിക്കുന്നു. എന്നിരുന്നാലും ഓഫീസ് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കും. ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും”- സ്കൂളിൽ നിന്നുള്ള സർക്കുലർ.

ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂളിലും ക്ലാസ്സുകൾ റദ്ദാക്കി നാളെ ആഘോഷ പരിപാടികൾ ഉണ്ടാകും. കുട്ടികളോട് വെളുത്ത നിറത്തിലുള്ള വസ്ത്രത്തിൽ വരാൻ അറിയിച്ചിട്ടുണ്ട്.