ജിദ്ദ-യാമ്പു എക്സ്പ്രസ്സ് വേയിൽ വേഗത കൂടി 

9

ജിദ്ദ: ജിദ്ദ – യാമ്പു എക്സ്പ്രസ്സ് വേയിൽ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്തുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു. നിലവിൽ ഈ റോഡിലെ കൂടിയ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ ആണ്. രാജ്യത്തെ മറ്റു പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തിയതിനാൽ ജിദ്ദ-യാമ്പു എക്സ്പ്രസ് വേയിലും വേഗ പരിധി ഉയർത്തണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടിരുന്നു. ആഴ്ചകൾക്കുള്ളിൽ തന്നെ പുതിയ വേഗപരിധി നിലവിൽ വരും എന്നാണ് റിപ്പോർട്ട്.