ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികൾക്ക് നേരെ ആക്രമണം :കേജ്രിവാളിന്റെ പ്രതികരണം ഇങ്ങനെ

ന്യൂ ഡൽഹി : ജെ എന്‍ യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളെ എ ബി വി പി പ്രവര്‍ത്തകരും പുറത്ത് നിന്നെത്തിയ ആര്‍ എസ് എസ് ഗുണ്ടകളും അക്രമിച്ചതിനെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ ജ്രിവാള്‍. നമ്മുടെ വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്ത് സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടുമെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു. ജെ എന്‍ യുവിലെ അക്രമത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. വിദ്യാര്‍ഥികള്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. പോലീസ് തീര്‍ച്ചയായും പെട്ടെന്നുതന്നെ നടപടിയെടുത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.