മാർച്ച് 29 മുതൽ കരിപ്പൂർ- ജിദ്ദ സർവീസുമായി ഇൻഡിഗോ

6

കരിപ്പൂർ: കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് മാർച്ച് 29 മുതൽ പുതിയ സർവീസുമായി ഇൻഡിഗോ എയർ. വേനൽക്കാല ഷെഡ്യൂളിലാണ് ആഴ്ചതോറുമുള്ള സർവീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കരിപ്പൂരിൽ നിന്ന് മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും. ദമാമിലേക്കും സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇൻഡിഗോ. കരിപ്പൂർ – ജിദ്ദ സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്ന നാലാമത്തെ വിമാന കമ്പനിയാണ് ഇൻഡിഗോ.