കാസര്‍ഗോഡ്‌ ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം അല്‍-ഖോബാര്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം :കാസര്‍ഗോഡ്‌ ജില്ലകാരുടെ പ്രഥമ പ്രവാസികൂട്ടായ്മയായ കാസര്‍ഗോഡ്‌ ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്) അല്‍-ഖോബാര്‍ യൂനിറ്റ് 2020 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അൽ കോബാർ ഗള്‍ഫ്‌ ദര്‍ബാര്‍ ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എഞ്ചി. ഷംസുദ്ദീന്‍ 2019-ലെ  പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്- ചെലവ്  കണക്കുകളും അവതരിപ്പിച്ചു, മുഖ്യാഥിതിയും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍ടുമായ ടി.എം.എ.മജീദ്‌ കെ.ഡി.എസ്.എഫ് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു,
ബഷീർ പടിഞ്ഞാർമൂലയെ  പുതിയ പ്രസിഡൻറ്റായും  ഷഫീഖ് പട്ളയെ ജനറല്‍ സെക്രട്ടറിയായും ഫിറോസ് തളങ്കരയെ ട്രഷററായും
തെരഞ്ഞടുത്തു. അസിസ് പട്ളയാണ്  അഡ്വൈസറി കമ്മിറ്റി ചെയര്‍മാൻ .ആബിദ് തങ്ങൾ, ചാച്ചാ റഫീഖ് തൃക്കരിപ്പൂർ (വൈസ് പ്രസിഡന്‍റ്മാര്‍)  ജോയിന്‍ സെക്രട്ടറിമാരായി നിസാം ഉപ്പള, ഉമ്മർ കോപ്പയെയും  തെരഞ്ഞടുത്തു. ടി.എം.എ മജീദ്‌, അഷ്‌റഫ്‌ അംഗടിമുഗര്‍, അഷ്‌റഫ്‌ പട്ള  എന്നിവർ  പ്രസംഗിച്ചു .അസീസ് പട്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന  ജനറൽ ബോഡി യോഗത്തിൽ എന്‍ജി. ശംസുദ്ധീന്‍ സ്വാഗതവും ഷഫീഖ് പട്ള നന്ദിയും അറിയിച്ചു