കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ശീതികരിച്ച വിശ്രമ കേന്ദ്രങ്ങൾ

8

ജിദ്ദ: കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ശീതികരിച്ച വിശ്രമ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നു. ഹജ്ജ് ടെർമിനലിലെ പ്ലാസാ ഏരിയയിലാണ് വിശ്രമ കേന്ദ്രങ്ങൾ. ദുൽഹജ്ജ് മാസത്തിൽ വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.

24,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹജ്ജ് ടെർമിനലിൽ 20 വിശ്രമ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്. ഓരോന്നിലും 450 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ജിദ്ദ എയർപോർട്ട് ഡയറക്ടർ ജനറൽ ഉസാം ഫുവാദ് നൂർ പറഞ്ഞു. ഈവർഷം വിദേശങ്ങളിൽ നിന്ന് ഒരുകോടിയോളം തീർത്ഥാടകർ എത്തുമെന്നാണ് കരുതുന്നത്.