കുവൈറ്റ് സാമൂഹിക മന്ത്രി ഡോ. ഗദീർ അസീരി രാജി വെച്ചു

10

കുവൈറ്റ്: കുവൈറ്റ് സാമൂഹിക മന്ത്രി ഡോ. ഗദീർ അസീരി പാർലമെൻറിലെ ഇസ്ലാമിസ്റ്റ് അംഗങ്ങളുമായുള്ള തർക്കത്തെ തുടർന്ന് രാജിവെച്ചു. ശൈഖ് സ്വബാഹ് അൽ ഖാലിദ് അൽ സ്വബാഹ് ആദ്യമായി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ഒന്നരമാസം മുമ്പാണ് ഡോ. ഗഡീർ സാമൂഹിക മന്ത്രിയായി നിയമിതയായത്.

ഇസ്ലാമിസ്റ്റുകൾ സജീവമായ ചാരിറ്റബിൾ സൊസൈറ്റികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സാമൂഹിക മന്ത്രാലയ ചുമതല ഡോ. ഗദീർ ഏറ്റെടുത്തതിൽ ഇസ്ലാമിക എംപിമാർ എതിർത്തുവരികയായിരുന്നു. ഇവർ മന്ത്രിക്കെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച നടക്കുന്നതിന് നാല് ദിവസം മുൻപായ വ്യാഴാഴ്ച ഡോ. ഗദീർ രാജിവെച്ചു. മന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ പ്രസിഡന്റും കുവൈറ്റ് ഗവൺമെൻറ് വക്താവുമായ താരിഖ് അൽ മസ്റം അറിയിച്ചു.