കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മരുന്ന് വിൽക്കുന്നതായി പരാതി.

7

കുവൈറ്റ്: കുവൈത്തിലെ ബലാഖകളിൽ അനധികൃത മരുന്ന് വിൽക്കുന്നതായി പരാതി. വേദനസംഹാരികൾ, പനി, ചുമ ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിൽക്കുന്നതായാണ് റിപ്പോർട്ട്.

2017 ഒക്ടോബർ മുതൽ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾക്ക് വിദേശികളിൽ നിന്നും ഫീസ് ഈടാക്കി തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് അനധികൃത മരുന്ന് വില്പന ഏറെ കൂടുതലായത്. താഴ്ന്ന വരുമാനക്കാരായ വിദേശികളാണ് അധികവും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ വാങ്ങുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചില മരുന്നുകൾ വിൽക്കാൻ സഹകരണസംഘങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ ബലാഖകൾ അതിൽ ഉൾപ്പെടുന്നില്ല.