കുവൈറ്റ്‌ – കണ്ണൂർ ഗോ എയർ വിമാന സർവ്വീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി :
കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള ഗോ എയർ വിമാന സർവ്വീസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചതായി ആക്ഷേപം. ജനുവരി 24 മുതൽ മാർച്ച് 27 വരെയാണു വിമാനക്കമ്പനി സർവീസ് നിർത്തി വെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചു ട്രാവൽ ഏജൻസികൾക്ക് കമ്പനി നിർദേശം നൽകിയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്ത പല വ്യക്തികൾക്കും ഒരു അറിയിപ്പും ഗോ എയറിൽ നിന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗോ എയർ ആരംഭിച്ച കുവൈത്ത് -കണ്ണൂർ വിമാന സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു
ഇതിനിടെയിൽ അപ്രതീക്ഷിതമായി സർവീസുകൾ നിർത്തിവെക്കാനുള്ള കമ്പനിയുടെ തീരുമാനം യാത്രക്കാർക്ക് തിരിച്ചടിയായി മാറുകയാണ്. സർവീസ് നിർത്തിവെച്ചിരിക്കുന്ന കാലയളവിൽ ഗോ എയറിന്റെ വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്കിങ് ലഭ്യമാകുന്നതല്ല