കുവൈറ്റിൽ വിദേശ തൊഴിലാളികൾക്ക് ആദ്യ ശമ്പളം രണ്ടുമാസത്തിനകം നൽകണം

കുവൈറ്റ്: വിദേശികൾക്ക് വർക്ക് പെർമിറ്റ് ലഭിച്ച് രണ്ടുമാസത്തിനകം ആദ്യ ശമ്പളം അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി. സമയ പരിധി കടന്നാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അറിയിപ്പുണ്ട്. വിദേശികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഐടി വകുപ്പ് അറിയിച്ചു.