ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിന് പുതിയ നിയമവുമായി കുവൈറ്റ്‌

6

കുവൈറ്റ് : കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി. ഗാർഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജൻസികൾക്ക് കൂടുതൽ നിബന്ധനകളും നിയമങ്ങളും ഏർപ്പെടുത്തും. കുവൈറ്റിൽ ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിയമ പരിഷ്കാരം. ഗാർഹിക തൊഴിലാളികളുടെ അവകാശ ലംഘനം, വേതനം നൽകാതിരിക്കൽ, പീഡനം തുടങ്ങിയ പരാതികളിൽ തീർപ്പ് വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികളിൽ നിന്ന് നിരവധി പരാതി ലഭിക്കുന്ന സ്പോൺസർ മാരെയും റിക്രൂട്ട്മെൻറ് ഓഫീസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അനുമതി നിഷേധിക്കാനും അധികൃതർ ഒരുങ്ങുന്നു.