സോഷ്യൽ മീഡിയയിലൂടെ യുവതിയെ അപമാനിച്ചയാൾ അറസ്റ്റിൽ

നാദാപുരം: ഇതരസംസ്ഥാനക്കാരിയായ യുവതിയെ സോഷ്യൽമീഡിയയിൽ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യങ്കോട് സ്വദേശി മഠത്തിൽ അസീസിനെ (57) യാണ് എസ് ഐ എൻ പ്രജീഷ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് സന്ദേശം വഴി സ്ത്രീത്വത്തെ അപമാനിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പോലീസ് കേസെടുത്തത്.