അൽ ഖസീമിലെ പള്ളിയിൽ മാലിന്യം വിതറിയ വിദേശ സ്ത്രീ അറസ്റ്റിൽ

ബുറൈദ: സൗദി അൽഖസീം പ്രവിശ്യയിലെ അൽറസിൽ മസ്ജിദിൽ മാലിന്യം വിതറിയ സുഡാനി സ്ത്രീയെ പോലീസ് അറസ്റ്റുചെയ്തു. അൽ റസിൽ ജുമാ മസ്ജിദിൽ പ്രവേശിച്ച് പള്ളിയിലെ വസ്തുക്കൾ കേടുവരുത്തുകയും മാലിന്യം വിതറുകയും ഒരാളുടെ പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത സുഡാനിയാണ് പിടിയിലായത്.

ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അൽ ഖസീം പോലീസ് വക്താവ് മേജർ ബദർ അൽ സുഹൈബാനി അറിയിച്ചു.