തുടർച്ചയായ കനത്ത മഴ: റാസ് അൽ ഖൈമയിലെ വീടിൻറെ മതിൽ തകർന്നു വീണ് സ്ത്രീ മരിച്ചു

റാസ് അൽ ഖൈമ:രണ്ട് ദിവസത്തെ തുടർച്ചയായ കനത്ത മഴയിൽ റാസ് അൽ ഖൈമയിലെ വീടിൻറെ മതിൽ തകർന്നു വീണു വീട്ടുജോലിക്കാരിയായ ആഫ്രിക്കൻ സ്ത്രീ മരിച്ചു. അൽ ഫഹലീം പ്രദേശത്ത് ശക്തമായ മഴ അനേകം വീടുകളെ മോശമായിബാധിച്ചതായി റാസ് അൽ ഖൈമ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ഒരു ഏഷ്യൻ തൊഴിലാളിയെ കാണാതായിട്ടുണ്ട്. അയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്.

എമിറേറ്റിൽ ഉടനീളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് മേജർ ജനറൽ ന്യൂവാമി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അറബി, ഇംഗ്ലീഷ് ,ഉർദു ഭാഷകളിൽ പൊതുജനങ്ങൾക്ക് നൽകിവരുന്നു. റാസ് അൽ ഖൈമ പോലീസിൻറെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.