പുതിയ ലോഗോയുമായി യുഎഇ 

11

ദുബായ്: അടുത്ത 50 വർഷത്തേക്ക് യുഎഇ യെ പ്രതിനിധീകരിക്കുന്ന പുതിയ ലോഗോ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ചു. ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഏഴു വരകളാണ് പുതിയ ലോഗോ. ലോഗോ തെരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്കും ഓൺലൈൻ വോട്ടിങ്ങിനുള്ള അവസരം ഉണ്ടായിരുന്നു. ഒരു കോടിയോളം ആളുകൾ വോട്ടെടുപ്പിൽ പങ്കെടുത്തു. 49 ഇമറാത്തി കലാകാരന്മാർ ചേർന്ന് രൂപം നൽകിയ ലോഗോകളിൽ മൂന്നെണ്ണമാണ് അവസാനഘട്ടത്തിൽ എത്തിയത്. അതിൽ നിന്നുമാണ് ഏഴു നിറങ്ങളുള്ള പുതിയ ലോഗോ തിരഞ്ഞെടുത്തത്.

ഓരോ വോട്ടിനും ഓരോ മരം നടുമെന്ന് ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു. ഇത് പ്രകാരം രാജ്യത്ത് ഒരു കോടി മരങ്ങൾ നട്ടു പിടിപ്പിക്കുമെന്ന് ലോഗോ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.