മക്കയിൽ ഹറമിന്റെ മുറ്റത്ത് തണൽ വിരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു

മക്ക: മക്കയിൽ ഹറമിന്റെ മുറ്റത്ത് തണൽ വിരിക്കുന്നത് സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ചു. വിശ്വാസികൾക്ക് സൂര്യതാപം ഏൽക്കാതിരിക്കാനാണ് പള്ളിക്ക് പുറത്ത് തണൽ വിധിക്കുന്നത്. ഇതിനായി ജർമനിയിൽ നിന്നും നേരത്തെ ഇറക്കുമതിചെയ്ത തണൽ കുടയുടെ സാമ്പിളിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തി. ഇതിനാലാണ് താൽക്കാലികമായി നിർത്തി വയ്ക്കുന്നത്. സാമ്പിളുകൾ ജർമനിയിലേക്ക് തന്നെ മടക്കി അയച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച ഉടൻതന്നെ തണൽ വിരിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.