വ്യാജ ഇന്ത്യൻ പണം കടത്താൻ ശ്രമിച്ചയാൾ ദുബായ് എയർപോർട്ടിൽ അറസ്റ്റിൽ

9

ദുബായ്: ദുബായ് എയർ പോർട്ടിൽ നാല് മില്യൺ വ്യാജ ഇന്ത്യൻ പണം കടത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. 60 കാരനായ പ്രതിയുടെ സംശയാസ്പദമായ ബാഗ് എക്സറേ മെഷീനിലൂടെ കടന്നപ്പോഴാണ് പണം കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. പരിശോധനയിൽ പണം വ്യാജമാണെന്നു കണ്ടെത്തി. ചോദ്യം ചെയ്യലിൽ പണം ഒരു സ്വദേശിയുടെതാണെന്ന് അയാൾ പറഞ്ഞു.