മസ്കറ്റിലെ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 1000 റിയാൽ പിഴ

മസ്കറ്റ്: മസ്കറ്റിലെ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 1000 റിയാൽ പിഴയീടാക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. തെറ്റ് ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്.

“അഡ്മിനിസ്ട്രേഷൻ ഡിസിഷൻ നമ്പർ (55/2017) അനുസരിച്ച് പൊതുവിടങ്ങളിലും, പരിസരങ്ങളിലും, തുറസ്സായ സ്ഥലങ്ങളിലും, താഴ് വാരങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ പിഴയും നിയമലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയായും ചുമത്തപ്പെടും ” മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.